07:28pm 03 September 2026
NEWS
നിലമ്പൂരങ്കത്തിന് കച്ചമുറുക്കി അൻവറും; പാർട്ടി ചിഹ്നം അനുവദിച്ച് തൃണമൂൽ കോൺ​ഗ്രസ്
01/06/2025  08:25 AM IST
nila
നിലമ്പൂരങ്കത്തിന് കച്ചമുറുക്കി അൻവറും; പാർട്ടി ചിഹ്നം അനുവദിച്ച് തൃണമൂൽ കോൺ​ഗ്രസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും സ്ഥാനാർത്ഥിയാകും. തൃണമൂൽ കോൺ​ഗ്രസിന്റെ ചിഹ്നത്തിലാകും അൻവറും മത്സരത്തിനിറങ്ങുക. നിലമ്പൂരിൽ ശക്തമായ ത്രികോണ മത്സരം ലക്ഷ്യമിട്ടാണ് അൻവർ അങ്കത്തിനിറങ്ങുന്നത്. അൻവറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തൃണമൂൽ ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് പുറത്തുവരുന്ന സൂചന. 

തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ് തെരഞ്ഞെടുപ്പ് ചുമതല.  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ആദ്യസംഘം ഇന്ന് കേരളത്തിലെത്തും. അൻവറിലൂടെ കേരളത്തിൽ പാർട്ടിക്ക് വേരുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺ​ഗ്രസ്. 

നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img